കൈക്കൂലി വാങ്ങുന്നതിനിടെ ഉള്ള്യേരിയില്‍ ഡിജിറ്റല്‍ സര്‍വ്വേയര്‍ വിജിലന്‍സ് പിടിയില്‍
ഉള്ള്യേരി: കൈക്കൂലി വാങ്ങുന്നതിനിടെ ഉള്ള്യേരിയില്‍ ഡിജിറ്റല്‍ സര്‍വ്വേയര്‍ പിടിയില്‍. മുണ്ടോത്തുള്ള ഓഫീസിലെ ഡിജിറ്റല്‍ സര്‍വ്വേയര്‍ എന്‍.കെ.സി മുഹമ്മദാണ് പിടിയിലായത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.
ഡിജിറ്റല്‍ സര്‍വേ ഓഫീസില്‍ നിന്നും 5 ഏക്കര്‍ 45 സെന്റ് ഭൂമി റിസര്‍വ് നടത്തുന്നതുമായി ബന്ധപ്പെട്ട് 25000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും പരാതിക്കാരനില്‍ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്ന വേളയിലാണ് പ്രതി പിടിയിലായത്. ഇയാളെ വിജിലന്‍സ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്.