വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം വാട്സ്ആപ്പിൽ ലഭിച്ചോ? സൂക്ഷിക്കുക, ക്ലിക്ക് ചെയ്താല്‍ പണം നഷ്ടമാകും


Advertisement

വാഹനത്തിന്റെ പിഴ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് മോട്ടോർ വാഹനവകുപ്പിന്റെ പേരില്‍ വാട്‌സ്ആപ്പ് സന്ദേശം വന്നാല്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. ഇത്തരത്തില്‍ സന്ദേശങ്ങള്‍ വന്നാല്‍ അതിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്നും, പണം നഷ്ടപ്പെടുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Advertisement

കേരള പോലീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം നിങ്ങളുടെ വാട്സ്ആപ്പിൽ ലഭിച്ചോ? തട്ടിപ്പിൻ്റെ മറ്റൊരു മുഖമാണത്. മോട്ടോർ വാഹനവകുപ്പിന്റെ പേരിലാണ് സന്ദേശം വരുന്നത്. മെസ്സേജിലെ വാഹനനമ്പറും മറ്റു വിവരങ്ങളും നിങ്ങളുടേതു തന്നെയായിരിക്കും. വരുന്ന സന്ദേശത്തോടോപ്പം പരിവഹൻ എന്നപേരിൽ വ്യാജ ആപ്പ് അല്ലെങ്കിൽ വ്യാജ ലിങ്ക് ഉണ്ടാകും. അതിൽ ക്ലിക്ക് ചെയ്താൽ പണം നഷ്ടപ്പെടുമെന്ന് ഉറപ്പ്. ദയവായി ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുക.

Advertisement

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Advertisement

Description: Did you receive a message on WhatsApp that your vehicle has a fine? Be careful