വയറിളക്കവും ഛര്‍ദ്ദിയും; നാദാപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു


Advertisement

നാദാപുരം: നാദാപുരത്ത് വയറിളക്കവും ചര്‍ദ്ദിയും ബാധിച്ച് പതിനാലുകാരി മരിച്ചു. വളയം നീലാണ്ടുമ്മലിലെ പടിഞ്ഞാറയില്‍ സജീവന്റെയും ഷൈജയുടെയും മകള്‍ ദേവതീര്‍ത്ഥയാണ് മരിച്ചത്.

Advertisement

ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്. അമ്മയോടൊപ്പം പൊയിലൂരിലെ വീട്ടിലായിരുന്നു ദേവതീര്‍ത്ഥ. ഛര്‍ദ്ദിയും വയറിളക്കവും കാരണം രണ്ടുദിവസമായി തലശ്ശേരിയില്‍ ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നാണ് മരണം സംഭവിച്ചത്.

Advertisement

വളരയം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Advertisement