പ്രമേഹം, രക്തസമ്മർദം, മൂത്രാശയ രോഗങ്ങൾ, ഗർഭാശയ അർബുദം, സ്‌തനാർബുദം തുടങ്ങിയ അസുഖങ്ങൾ മുൻകൂട്ടി കണ്ടെത്താം, തടയിടാം; മൂടാടിയിൽ ജനങ്ങളുടെ ജീവതാളം സുരക്ഷിതമാക്കാൻ പഞ്ചായത്ത്


[tip1]

മൂടാടി: ജീവതശൈലീരോഗങ്ങൾ അകറ്റാൻ ‘ജീവതാളം’. അസുഖങ്ങൾ മുൻകൂട്ടി കണ്ടെത്താൻ ജനങ്ങളെ സഹായിക്കാൻ ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് മൂടാടി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയായ ജീവതാളം പദ്ധതിക്ക് ആരംഭമായി. ജീവത ശൈലി രോഗനിർണയവും പ്രതിരോധവും വിവിധ തരം ക്യാൻസർ എന്നിവ കണ്ടു പിടിച്ച് ചികിത്സയ്ക്ക് വിധേയമാക്കുന്ന പദ്ധതിയാണ് ജീവതാളം വ്യായാമം നല്ല ആരോഗ്യ ശീലങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.

പ്രമേഹം, രക്തസമ്മർദം, മൂത്രാശയ രോഗങ്ങൾ, ഗർഭാശയ അർബുദം, സ്‌തനാർബുദം, വായിലെ അർബുദം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക. വായിലെ അർബുദം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക. തദ്ദേശസ്ഥാപന തലത്തിൽ 30 വയസ്സിന്‌ മുകളിലുള്ള എല്ലാവരെയും പരിശോധിക്കും.

പ്രത്യേക നിർദേശങ്ങളടങ്ങിയ ടൂൾ ബുക്ക്‌ ആശാവർക്കർമാർക്കും മറ്റ്‌ ആരോഗ്യ പ്രവർത്തകർക്കും നൽകിയിട്ടുണ്ട്. ഇവർ വീടുകളില്ലെത്തി പരിശോധന നടത്തി, പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ആവശ്യമെങ്കിൽ റെഫർ ചെയ്യും. വാർതല സമിതിക ൾ രൂപീകരിച്ച് വളണ്ടിയർമാരുടെ സഹായത്തോടെയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.

സർവ്വേയുടെ പഞ്ചായത്ത് തല ഉത്ഘാടനം പാച്ചാക്കിൽ വച്ച് നടന്നു. പ്രസിഡൻ്റ് സി.കെ ശ്രീകുമാർ ജെ.എ.എച്ച്ഐ മാരായ രതിഷ്, സത്യൻ,, ‘ഉഷ യു.വി, സറീന, ദീപ, രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.