ഹൈസ്‌കൂള്‍ വിഭാഗം വയലിന്‍ മത്സരത്തില്‍ ഒന്നാം സ്ഥാനംനേടി പന്തലായനി സ്വദേശിനി ദിയ.എസ്.എസ്


Advertisement

കൊയിലാണ്ടി: റവന്യൂ ജില്ലാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം വയലില്‍ മത്സരത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി പന്തലായനി സ്വദേശിനി ദിയ എസ്.എസ്. പന്തലായനി ഗവണ്‍മെന്റ് എച്ച്.എസ്.എസില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞതവണ കര്‍ണാടക സംഗീതത്തില്‍ സംസ്ഥാന തല മത്സരത്തില്‍ പങ്കെടുത്തെങ്കിലും ആദ്യമായാണ് ദിയ വയലിനില്‍ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടുന്നത്.

Advertisement

കോഴിക്കോട് സ്വദേശിയായ വിവേക് രാജയില്‍ നിന്നും ആറുവര്‍ഷത്തോളമായി വയലില്‍ പഠിക്കുന്നുണ്ട് ദിയ. ഇത്തവണ വയലിന് പുറമേ കര്‍ണാടക സംഗീതത്തിലും കഥകളി സംഗീതത്തിലും മത്സരിക്കുന്നുണ്ട്. കാവുംവട്ടം വാസുദേവന്‍ മാസ്റ്ററാണ് ദിയയെ കര്‍ണാടക സംഗീതം പഠിപ്പിക്കുന്നത്. കലാനിലയം ഹരിമാസ്റ്ററില്‍ നിന്നും കഥകളി സംഗീതവും അഭ്യസിക്കുന്നുണ്ട്.

Advertisement

ഗിരീഷ് പുത്തഞ്ചേരി ചലച്ചിത്ര ഗാന മത്സരത്തില്‍ മൂന്ന് തവണ ഒന്നാംസ്ഥാനം നേടിയിരുന്നു. പന്തലായനി സ്വദേശിയായ സുരേഷിന്റെയും ശ്യാമളയുടെയും മകളാണ്. അമ്മ ശ്യാമളയും ഗായികയാണ്.

Advertisement