കര്‍പ്പൂരാദി ദ്രവ്യ നവീകരണ കലശം; മുചുകുന്ന് കോട്ട ക്ഷേത്രത്തില്‍ ഭക്തജന സംഗമം


കൊയിലാണ്ടി: മുചുകുന്ന് കോട്ട-കോവിലകം ക്ഷേത്രത്തില്‍ ഭക്തജന സംഗമം നടത്തി. കര്‍പ്പൂരാദി ദ്രവ്യ നവീകരണ കലശത്തിന്റെ ഭാഗമായാണ് ക്ഷേത്രത്തില്‍ ഭക്തജന സംഗമം നടത്തിയത്.

ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍ സംഗമം ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ക്ഷേമ സമിതി പ്രസിഡന്റ് പുഷ്പാലയം അശോകന്‍ അധ്യക്ഷത വഹിച്ചു.

കോട്ടയില്‍ ക്ഷേത്രം തന്ത്രി മേപ്പള്ളി ഉണ്ണികൃഷ്ണന്‍ അടിതിരിപ്പാട്, ച്യവനപ്പുഴ മുണ്ടോട്ട് പുളിയ പടമ്പ് കുബേരന്‍ സോമയാജിപ്പാട്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മങ്കൂട്ടില്‍ ഉണ്ണിനായര്‍, മാനേജര്‍ വയങ്ങോട്ട് സോമശേഖരന്‍, കോട്ടയില്‍ ക്ഷേത്രം മേല്‍ശാന്തി മരക്കാട്ട് ഇല്ലത്ത് അപ്പുണ്ണി നമ്പൂതിരി, കോവിലകം മേല്‍ശാന്തി എടമന ഉണ്ണി കൃഷ്ണന്‍ നമ്പൂതിരി, പ്രകാശന്‍ നെല്ലി മഠം, എടവലത്ത് രജീഷ്, കിഴക്കേടത്ത് ശ്രീനിവാസന്‍, അരയങ്ങാട്ട് സുധാകരന്‍, രമ ചാലില്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.