ദേശാഭിമാനി മുന്‍ സീനിയര്‍ എഡിറ്റര്‍ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലില്‍ യു.സി. ബാലകൃഷ്ണന്‍ അന്തരിച്ചു
കോഴിക്കോട്: ദേശാഭിമാനി മുന്‍ സീനിയര്‍ ന്യൂസ് എഡിറ്ററും പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകനുമായിരുന്ന പേരാമ്പ്ര ഉണ്ണിക്കുന്നുംചാലില്‍ യു.സി ബാലകൃഷ്ണന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു.
എസ്.എഫ്.ഐ പേരാമ്പ്ര ഏരിയാ പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം, കെഎസ്വൈഎഫിന്റെയും ഡിവൈഎഫ്‌ഐയുടെയും പേരാമ്പ്ര പഞ്ചായത്ത് ഭാരവാഹി, കര്‍ഷകസംഘം പഞ്ചായത്ത് കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പുറ്റംപൊയില്‍ റെഡ് സ്റ്റാര്‍ തിയറ്റേഴ്സ് സ്ഥാപക സെക്രട്ടറിയാണ്. ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തകനുമായിരുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായും സംസ്ഥാന അക്രഡിറ്റേഷന്‍ അംഗമായും പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥകാലത്ത് സി കെ ജി സ്‌മാരക ഗവ. കോളേജ് എൻഎസ്എസ് ക്യാമ്പിൽനിന്നും വീടുവളഞ്ഞ് പിടിച്ചുകൊണ്ടുപോയി പൊലീസ് പീഡിപ്പിച്ചു.
അച്ഛന്‍: പരേതരായ ഉണ്ണിക്കുന്നും ചാലില്‍ കുഞ്ഞിക്കണ്ണക്കുറുപ്പ്.
അമ്മ: ലക്ഷ്മി അമ്മ.
ഭാര്യ: ഇന്ദിര.
മക്കള്‍: ബിപിന്‍, ഇഷിത (അബുദാബി).
മരുമക്കള്‍: അനുജിത്ത് (അബുദാബി).
സഹോദരങ്ങള്‍: മീനാക്ഷി (തെരുവത്ത് കടവ്), വത്സല (അഞ്ചാം പീടിക), ശാരദ (ചാലിക്കര), ഇന്ദിര (കാരയാട്), വസന്ത (എരവട്ടൂര്‍), പുഷ്പ (പള്ളിക്കര). സംസ്‌കാരം ഇന്ന് വൈകുന്നേരം നാലു മണിക്ക് പേരാമ്പ്രയില്‍.