പാളംതെറ്റി കണ്ണൂര്‍- ആലപ്പുഴ എക്‌സിക്യുട്ടീവ്; സംഭവം സര്‍വീസ് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടെ


കണ്ണൂര്‍: കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്റെ കോച്ചുകള്‍ പാളംതെറ്റി. രാവിലെ സര്‍വീസ് നടത്തുന്നതിനായുള്ള ഒരുക്കങ്ങള്‍ക്കിടെ കണ്ണൂര്‍ യാര്‍ഡില്‍വെച്ചാണ് സംഭവം. ട്രെയിനിന്റെ രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്.

രാവിലെ 5.10ന് കണ്ണൂരില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ പിന്നീട് പാളം തെറ്റിയ കോച്ചുകള്‍ ഒഴിവാക്കി 6.43 ഓടെയാണ് സര്‍വീസ് ആരംഭിച്ചത്.

പാളംതെറ്റിയ കോച്ചുകള്‍ ഇടിച്ച് സിഗ്നല്‍ ബോക്‌സ് തകര്‍ന്നിട്ടുണ്ട്. മറ്റ് ആളപായങ്ങളൊന്നുമില്ല.