കുടംബശ്രീ ഫെസ്റ്റും ഫോക് ലോര്‍ ഫെസ്റ്റുമായി അഞ്ചാംദിനം; കീഴരിയൂര്‍ ഫെസ്റ്റിന് സമാപനം


Advertisement

കീഴരിയൂര്‍: അഞ്ചുനാള്‍ നീണ്ട കീഴരിയൂര്‍ ഫെസ്റ്റിന് വര്‍ണ്ണ ശഭളമായ സമാപനം. സമാപന സമ്മേളനം ജില്ലാ പഞ്ചായത്തംഗം എം.പി.ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യ മനസ്സില്‍ സാംസ്‌കാരിക ബോധം വളര്‍ത്താന്‍ ഫെസ്റ്റുകള്‍ കൊണ്ട് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കക്ഷിരാഷ്ട്രീമന്യേ എല്ലാവരെയും യോജിപ്പിച്ചു കൊണ്ട് നടത്തിയ കീഴരിയൂര്‍ ഫെസ്റ്റ് നാടിനു തന്നെ മാതൃകയാണ്. സംഘാടനത്തില്‍ മികവാര്‍ന്ന ഫെസ്റ്റിലൂടെ ചരിത്ര താളുകളില്‍തങ്കലിപികളാല്‍ എഴുതി ചേര്‍ക്കപ്പെട്ട കീഴരിയൂര്‍ ഗ്രാമം വീണ്ടും ശ്രദ്ധേയമായിരിക്കുകയാണ് എന്നുംഅദ്ദേഹം പറഞ്ഞു.

Advertisement

പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മല അധ്യക്ഷത വഹിച്ചു. പ്രഥമ കീഴരിയൂര്‍ പഞ്ചായത്ത് ഭരണ സമിതിയില്‍
അംഗമായിരുന്ന ഇയ്യാലോല്‍ കുഞ്ഞിക്കണ്ണനെ ചടങ്ങില്‍ ആദരിച്ചു.ഫെസ്റ്റ് ലോഗോ തയാറാക്കിയ സന്തോഷ് കുറുമയില്‍, ചരിത്ര വര്‍ണ്ണങ്ങള്‍ പരിപാടിയിലെ മത്സര വിജയികള്‍ എന്നിവര്‍ക്ക് ഉപഹാരങ്ങളും ചടങ്ങില്‍ നല്‍കി.

Advertisement

ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ ഐ.സജീവന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.പ്രസന്ന, ബ്ലോക്ക് മെംബര്‍ സുനിത ബാബു, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വിധുല, കെ.പി.ഭാസ്‌ക്കരന്‍, ഇടത്തില്‍ ശിവന്‍, ടി.കെ.വിജയന്‍, ടി.യു.സൈനുദീന്‍, ടി.സുരേഷ് ബാബു, കെ.ടി.ചന്ദ്രന്‍, കെ.അബ്ദുറഹിമാന്‍, സന്തോഷ് കളിയത്ത്, കെ.എം.സുരേഷ് ബാബു, ഫെസ്റ്റ് കോ ഓര്‍ഡിനേറ്റര്‍ പി.കെ.ബാബു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുടുംബശ്രീ ഫെസ്റ്റും ഫോക് ലോര്‍ ഫെസ്റ്റും അരങ്ങേറി.

Advertisement

Summary: Day 5 with Kudambashree Fest and Folk Lore Fest; Keezhriyur fest concludes