ജനുവരി 31ന് വലിയ വിളക്കും, ഫെബ്രുവരി ഒന്നിന് താലപ്പൊലിയും; കൊയിലാണ്ടി കൊരയങ്ങാട് തെരുഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന്റെ തിയ്യതി കുറിച്ചു


കൊയിലാണ്ടി: വിഖ്യാതമായ കൊയിലാണ്ടി കൊരയങ്ങാട് തെരുഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന് തിയ്യതി കുറിച്ചു. വന്‍ഭക്തജന സാന്നിധ്യത്തിലാണ് തിയ്യതി കുറിക്കല്‍ ചടങ്ങ് നടന്നത്. ഉത്സവത്തിന് ജനുവരി 26ന് കൊടിയേറും.

31ന് വലിയ വിളക്കും, ഫിബ്രവരി ഒന്നിന് താലപ്പൊലിയും നടക്കും. ഫിബ്രവരി രണ്ടിന് ഉത്സവാഘോഷങ്ങള്‍ സമാപിക്കും. ആചാരവിധിപ്രകാരം ഗണപതി ക്ഷേത്രത്തിന് സമീപത്തെ വലിയ കാരണവര്‍ സ്ഥാനത്ത് പനായി ഷാജി പണിക്കരാണ്. ജ്യോതിഷ വിധി പ്രകാരം തിയ്യതി കുറിച്ചത്. തുടര്‍ന്ന് പുനത്തില്‍ കാരണവര്‍ ചാര്‍ത്ത് ഏറ്റുവാങ്ങി.

പുത്തലത്ത് തറവാട്ടിലെ ശിവരാമന് കൈമാറി ഉല്‍സവ തിയ്യതി പ്രഖ്യാപനം നടത്തി. ക്ഷേത്ര സ്ഥാനീയരടക്കം തറവാട്ട് കാരണവര്‍മാര്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങി നിരവധി ഭക്ത ജനങ്ങള്‍ തിയ്യതി കുറിക്കല്‍ ചടങ്ങിനെത്തിയിരുന്നു. ക്ഷേത്ര കാരണവര്‍ കളിപ്പുരയില്‍ രവീന്ദ്രന്‍, കമ്മിറ്റി പ്രസിഡണ്ട് പുതിയ പറമ്പത്ത് രാമകൃഷ്ണന്‍, ആഘോഷ കമ്മിറ്റി ഭാരവാഹികളായ ചെയര്‍മാന്‍ ഒ.കെ.ബാലകൃഷ്ണന്‍, കെ.കെ. വിനോദ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.