പതിനൊന്നാം വാര്‍ഷികത്തിലേയ്ക്ക് ദാറുല്‍ ഖുര്‍ആന്‍ പുറക്കാട്; വാര്‍ഷികാഘോഷവും കോണ്‍വെക്കേഷനും ജനുവരി 11ന്


കൊയിലാണ്ടി: വിശുദ്ധ ഖുര്‍ആന്‍ പഠന ഗവേഷണ സ്ഥാപനമായ ദാറുല്‍ ഖുര്‍ആന്‍ പുറക്കാട് പതിനൊന്നാം വാര്‍ഷികവും ബിരുദാനന്തര ചടങ്ങും നടക്കും. കഴിഞ്ഞ അഞ്ച് ബാച്ചിലെ ഖുര്‍ആന്‍ ഹിഫ്ളും ദഅവ കോഴ്‌സും പൂര്‍ത്തീകരിച്ച 65 വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്കുള്ള ബിരുദധാനമാണ് നടക്കുക.

കൂടാതെ രാവിലെ 6 മണി മുതല്‍ രാത്രി 10 മണി വരെ വിവിധ പരിപാടികളും നടക്കും. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടന സമ്മേളനം, അക്കാദമിക് സെമിനാര്‍ പണ്ഡിത സംഗമം, ഫാമിലി മീറ്റ് ബിരുദധാന സമ്മേളനം ‘ഖയാല്‍ ‘ കുട്ടികള്‍ ആവിഷ്‌കരിച്ച ഒരുക്കുന്ന കലാവിരുന്ന് എന്നീ പരിപാടികളാണ് സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നത്

കഴിഞ്ഞ വര്‍ഷം സ്ഥാപനം നടത്തിയ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ദശ വാര്‍ഷിക ആഘോഷത്തിന്റെ സ്മരണിക വെളിച്ചത്തിന് എന്തൊരു വെളിച്ചം എന്ന സുവനീറിന്റെ പ്രകാശനവും പരിപാടിയില്‍ നടക്കും വിവിധ പരിപാടികളിലായി ജമാഅത്തെ ഇസ്ലാമി കേന്ദ്ര മജ്ലിസ് ശൂറാ അംഗം എം.ഐ അബ്ദുല്‍ അസീസ് അഖിലേന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം മൗലാന അബ്ദുല്‍ ഷുക്കൂര്‍ ഖാസിമി പ്രമുഖ ഗ്രന്ഥകാരനും പണ്ഡിതനുമായ ഡോക്ടര്‍ അബ്ദുല്‍ നസീര്‍ അല്‍ മലൈബാരി കെ എന്‍ എം മര്‍ക്കസു ദാവ സെക്രട്ടറി ഡോക്ടര്‍ ജാബിര്‍ അമാനി ഇത്തിഹാദുല്‍ ഉലമ കേരള സെക്രട്ടറി ഷമീര്‍ കാളികാവ് മുസ്ലിം ലീഗ് മഹാരാഷ്ട്ര ട്രഷറര്‍ സി എച്ച് ഇബ്രാഹിം കുട്ടി ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് ഫൈസല്‍ പൈങ്ങോട്ടായി വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡണ്ട് ടി.പി അബ്ദുല്‍ അസീസ്, ബഷീര്‍ മുഹിയുദ്ദീന്‍, പ്രമുഖ മനശാസ്ത്രജ്ഞന്‍ ഡോക്ടര്‍ ഷറഫുദ്ദീന്‍ കടമ്പാട്ട്, ജമാഅത്തെ ഇസ്ലാമി മേഖലാ നാസിം യുപി സിദ്ദീഖ് സാഹിബ്, ആയിഷ ടീച്ചര്‍, കെ കെ നാസര്‍, സജദ മുജീബ്, ഹബീബ് മസഊദ് ഡോക്ടര്‍ സുഷീര്‍ ഹസ്സന്‍, പി എം അബ്ദുസ്സലാം ഹാജി, സി അബ്ദുറഹ്‌മാന്‍, പിടി ഹനീഫ് ഹാജി, ഇബ്രാഹിം മാസ്റ്റര്‍, പി കെ അബ്ദുല്ല, കമര്‍ ജമാല്‍, കെ ഇമ്പിച്ചിയാലി എന്നിവര്‍ വിവിധ സെഷനില്‍ സംബന്ധിക്കും.

ഷമീം ചൂനൂര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഖയാല്‍ കലാ ആവിഷ്‌കാരം ദാറുല്‍ ഖുര്‍ആന്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം കണ്‍വീനര്‍ സക്കിര്‍ എ.എം, പി.ടി.എ പ്രതിനിധി അഷ്‌റഫ് ഇസത്ത്
പ്രചാരണ വകുപ്പ് ചെയര്‍മാന്‍അമീര്‍ എ.എം, പ്രചാരണ വകുപ്പ് കണ്‍വീനര്‍ മുഹമ്മദ് ഷിയാസ, ്
നൗഫല്‍ റിയ ട്രാവല്‍സ് പ്രതിനിധി വകുപ്പ് അസിസ്റ്റന്റ് കണ്‍വീനര്‍ എന്നിവര്‍ പങ്കെടുത്തു.