പ്രശസ്ത നൃത്ത അധ്യാപകൻ അരിക്കുളം ചെരിയേരി നാരായണൻ നായർ അന്തരിച്ചു


അരിക്കുളം: പ്രശസ്തനൃത്ത അധ്യാപകൻ ചെരിയേരി നാരായണൻ നായർ അന്തരിച്ചു. നിരവധി നൃത്തനാടകങ്ങൾ എഴുതി സംവിധാനം ചെയ്ത് രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ശിഷ്യനാണ്. ദീർഘകാലം ചേലിയ കഥകളി വിദ്യാലയത്തിൽ നൃത്താധ്യാപകൻ ആയിരുന്നു. അരിക്കുളം സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറാണ്.   

ജാനകി അമ്മയാണ് ഭാര്യ. സി അശ്വനിദേവ്, ( സിപിഎം കൊയിലാണ്ടി ഏരിയ കമ്മിറ്റി മെമ്പർ, അരിക്കുളം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട്), ശ്രീരഞ്ജിനി, സി ധനജ്ഞയ് ( സെക്രട്ടറി ചേമഞ്ചേരി സഹകരണ ബാങ്ക്) എന്നിവർ മക്കളാണ്.

മരുമക്കൾ: .സീന (ടീച്ചർ, തിരുവങ്ങൂർ ഹൈസ്കൂൾ) അഖില (എക്സൈസ് ഡിപ്പാർട്ട്മെന്റ് ), പ്രകാശൻ (അഞ്ചാം പീടിക) സഹോദരങ്ങൾ: ശാരദ തെക്കയിൽ, പ്രഭാകരൻ ചേലിയ, പരേതരായ സി കുഞ്ഞി കുട്ടൻ നായർ, അമ്മു അമ്മ, പാർവതി അമ്മ . ജാനകി അമ്മ.

സംസ്കാരം ഇന്ന് രാത്രി 8മണിക്ക് വീട്ടുവളപ്പിൽ