നാടന്‍പാട്ടും വരയും സംഗീതവുമൊക്കെയായി ഗാന്ധി സ്മരണകള്‍ ഉണര്‍ത്തി കൊയിലാണ്ടിയില്‍ പുരോഗമന കലാസാഹിത്യസംഘത്തിന്റെ ‘സാംസ്‌ക്കാരിക സംഗമം’


കൊയിലാണ്ടി: വരയും വര്‍ണവും സംഗീതവുമായി പുരോഗമന കലാസാഹിത്യസംഘം മേഖലാ കമ്മിറ്റി നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ സാംസ്‌ക്കാരിക സംഗമം സംഘടിപ്പിച്ചു.

സുനില്‍ തിരുവങ്ങൂര്‍ അവതരിപ്പിച്ച ഗാന്ധിസ്മൃതിയോടെയാണ് പരിപാടിക്ക് തുടക്കമായത്. കന്മന ശ്രീധരന്‍ ഉദ്ഘാടനം സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബിനീഷ് മണിയൂര്‍ മാപ്പിള രാമായണവും നാടന്‍പാട്ടും അവതരിപ്പിച്ചു. വലിയ ക്യാന്‍വാസില്‍ നിരവധി ചിത്രകാരന്‍മാര്‍ ചിത്രംവരച്ച് ഗാന്ധിജിയുടെ ഓര്‍മകള്‍ പുതുക്കി.

കെ. ശ്രീനിവാസന്‍ അധ്യക്ഷനായപരിപാടിയില്‍ ശശി പൂക്കാടിന്റെ ബാം സുരി വാദനത്തിന് മധു കുറുവങ്ങാട് തബലയില്‍ അകമ്പടിയായി. നൗഷി അലി മൗത്ത് ഓര്‍ഗണില്‍ പാട്ടുകള്‍ അവതരിപ്പിച്ചു. നഗരസഭാ ചെയര്‍പേ കെ. ഭാസ്‌കരന്‍, റിഹാന്‍ റഷീദ് ഴ്‌സണ്‍ കെ.പി സുധ, ജില്ലാ സെക്രട്ടറി ഡോ. ഹേമന്ത് കുമാര്‍, പി. വിശ്വന്‍, മേലൂര്‍ വാസുദേവന്‍, തുടങ്ങിയവര്‍ സംസാരിച്ചു. മേഖലാ സെക്രട്ടറി കെ. മധു സ്വാഗതം പറഞ്ഞു.