മദ്യലഹരിയിലെ ക്രൂരത; അമ്മയെ മകൻ തല്ലിച്ചതച്ചു
തൃശൂർ: മദ്യലഹരിയിൽ അമ്മയെ മകൻ തല്ലിച്ചതച്ചു. തൃശൂർ ദേശമംഗലം കൊണ്ടയൂരിലാണ് സംഭവം. സുരേഷാണ് അമ്മ ശാന്തയെ ശീമക്കൊന്നയുടെ വടികൊണ്ട് തല്ലിച്ചതച്ചത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. രാവിലെ അയൽവാസികളാണ് സംഭവം പോലിസിൽ അറിയിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ് കിടന്നിരുന്ന ശാന്തയെ പൊലീസെത്തി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സുരേഷിനെ ചെറുതുരുത്തി പോലിസ് അറസ്റ്റ് ചെയ്തു. സുരേഷ് രണ്ടു കൊല്ലം മുമ്പ് ജ്യേഷ്ഠനെ കൊന്ന കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Summary: Cruelty in a drunken state; Son beats up mother.