കൂടത്തായികൂട്ടക്കൊല കേസുള്‍പ്പെടെ തെളിയിക്കുന്നതില്‍ നിര്‍ണായക ഇടപെടല്‍; ഏറെക്കാലം കൊയിലാണ്ടി സി.ഐ ആയിരുന്ന ഡി.വൈ.എസ്.പി ആര്‍.ഹരിദാസ് വിരമിച്ചു


കൊയിലാണ്ടി: ഏറെക്കാലം കൊയിലാണ്ടി സി.ഐയായി പ്രവര്‍ത്തിച്ച ഡി.വൈ.എസ്.പി ആര്‍.ഹരിദാസ് സര്‍വീസില്‍ നിന്നും വിരമിച്ചു. കൂടത്തായികൂട്ടക്കൊല അടക്കമുള്ള കേസുകള്‍ തെളിയിക്കുന്നതില്‍ ഏറെ പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം. സഹപ്രവര്‍ത്തകര്‍ക്കൊപ്പം പലവേഷങ്ങള്‍ മാറി പ്രതി ജോളിയുടെ ജോലിയെ പറ്റി അന്വേഷിക്കുകയും ജോളിയെ പിടികൂടുകയും ചെയ്തു.

വടകര താലൂക്ക് ഓഫീസ് കത്തിച്ച കേസിലെ പ്രതിയെ പിടികൂടുന്നതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. 2023 ല്‍ വിജിലന്‍സ് ഡി.വൈ.എസ്.പിയായി തിരുവനന്തപുരത്തേക്ക് സ്ഥലം മാറിയിരുന്നു. ഇവിടെ നിന്നുമാണ് വിരമിക്കുന്നത്.

2011ലാണ് കൊയിലാണ്ടി സി.ഐയായി പ്രവര്‍ത്തിച്ചത്. അന്ന് കൊയിലാണ്ടിയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുള്‍പ്പെടെ നിരവധി കേസുകളുടെ അന്വേഷണത്തില്‍ അദ്ദേഹവും ഭാഗമായിരുന്നു. 2012 ല്‍ കൊല്ലം നീണ്ട കരയിലെക്ക് സ്ഥലം മാറിയെങ്കിലും 2013 ല്‍ വീണ്ടും ചുമതലയേറ്റു. 2019 ല്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയായി ചുമതലയേറ്റു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആയിരിക്കെയാണ് കൂടത്തായി കേസ് അന്വേഷണത്തിന്റെ ഭാഗമാകുന്നത്.