കാക്കിക്കുള്ളിലെ ക്രിക്കറ്റ് താരങ്ങൾ ഏറ്റുമുട്ടി; കൊയിലാണ്ടിയിൽ നടന്ന ടൂർണ്ണമെന്റിൽ വിജയികളായി സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ്, പ്രജീഷ് മാൻ ഓഫ് ദ സീരീസ്


കൊയിലാണ്ടി: കോഴിക്കോട് റൂറൽ ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. കൊയിലാണ്ടി സ്പോട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ കോഴിക്കോട് സിറ്റിയിൽ നിന്നും റൂറലിൽ നിന്നുമായി അറ് ടീമുകൾ പങ്കെടുത്തു.

ഫൈനലിൽ റൂറൽ ഡി.എച്ച്.ക്യൂ വിനെതിരെ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് ( എസ്.ഒ.ജി 11) വിജയിച്ചു. മാൻ ഓഫ് ദ സീരീസ് ആയി ഡി.എച്ച്.ക്യൂ വിലെ പ്രജീഷിനെ തിരഞ്ഞെടുത്തു.

ഡി.എച്ച്.ക്യൂഐ ഇൻ ചാർജ് റോയ് പത്മനാഭൻ, എസ്.ഒ.ജി റൂറൽ പാർട്ടികമാണ്ടർ കൃഷ്ണൻ കൊയിലാണ്ടി ഫയർഫോർസ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. വിജയികൾക്ക് മുൻ ഇന്ത്യൻ താരവും സർവ്വീസസ് താരവുമായിരുന്ന കുഞ്ഞി കണാരൻ ട്രോഫികൾ വിതരണം ചെയ്തു. കൊയിലാണ്ടി സ്കൂൾ മുൻ കായികാദ്ധ്യാപകൻ ജോതികുമാർ സന്നിഹിതനായിരുന്നു. പോലീസ് അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി രജീഷ് ചേമേരി ചടങ്ങിൽ നന്ദി പറഞ്ഞു.

Summary: Cricket tournament held at Koyilandy