മാസപ്പിറവി കണ്ടില്ല: റംസാൻ വ്രതം ഞായറാഴ്ച തുടങ്ങുമെന്ന് കേരള ഹിലാൽ കമ്മിറ്റി


കോഴിക്കോട്: മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റമദാൻ വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാൽ കമ്മിറ്റി. റംസാൻ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്നാണ് മുജാഹിദ് വിഭാഗം വ്യക്തമാക്കിയത്. എന്നാൽ സുന്നി വിഭാഗങ്ങൾ നാളെയെ തീരുമാനം അറിയിക്കുകയുള്ളൂ. കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം മുഹമ്മദ്‌ മദനിയാണ് ഔദ്യോഗിക വിവരം അറിയിച്ചത്.

മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയിൽ നാളെ റമദാൻ വ്രതം ആരംഭിക്കും. യുഎഇയിലും നാളെ മുതൽ റമദാൻ വ്രതം ആരംഭിക്കും. ദക്ഷിണ ഓസ്ട്രേലിയയിൽ മാസപ്പിറവി ദൃശ്യമായതിനാൽ നാളെ വ്രതം തുടങ്ങുമെന്ന് ഇമാം വ്യക്തമാക്കി. ഈജിപ്തും നാളെ വ്രതാരംഭം എന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം ഒമാൻ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഏപ്രിൽ മൂന്നിന് വ്രതം തുടങ്ങുമെന്നാണ് വിവരം.