കോട്ടക്കല്‍ കുഞ്ഞാലിമരക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ക്കായി ‘കളിയും കാര്യവും’ ക്രിയേറ്റീവ് വര്‍ക്ക്‌ഷോപ്പ്; നേതൃത്വം നല്‍കി അധ്യാപകരുടെ കൂട്ടായ്മയായ ചോക്കുപൊടി 24


കോട്ടക്കല്‍: കോട്ടക്കല്‍ കുഞ്ഞാലിമരക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എല്‍.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ‘കളിയും കാര്യവും’ ക്രിയേറ്റീവ് വര്‍ക്ക്‌ഷോപ്പ് ഫോര്‍ ചില്‍ഡ്രണ്‍ സംഘടിപ്പിച്ചു. അധ്യാപക കൂട്ടായ്മ വടകര, ടീച്ചേഴ്‌സ് ക്ലബ് കോലഞ്ചേരി എന്നിവരുടെ സംയുക്ത കൂട്ടായ്മയായ ‘ചോക്കുപൊടി 24’ ന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

പ്രിന്‍സിപ്പാള്‍ അഖിലേഷ് ചന്ദ്ര ഉദ്ഘാടനം നിര്‍വഹിച്ചു. അനുരാഗ് എടച്ചേരി (ഫെലിസിറ്റേറ്റര്‍ പടവ് തിയേറ്റര്‍) ക്ലാസ്സ് നയിച്ചു. ശരീഫ് മയ്യന്നൂര്‍ മുഖ്യ അതിഥി ആയിരുന്നു. പ്രധാന അധ്യാപികയുടെ ചുമതല വഹിക്കുന്ന ലീന ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

സ്റ്റാഫ് സെക്രട്ടറി അബ്ദുറഹ്‌മാന്‍ പി.ടി.കെ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് സാജിദ് കൈരളി ആശംസകള്‍ അര്‍പ്പിച്ചു. ഹുമൈറാസ് ടീച്ചര്‍ നന്ദി പറഞ്ഞു.