വീടു പണി പൂര്‍ത്തീയാക്കാത്തവര്‍ക്ക് താങ്ങായി സന്നദ്ധസേന; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ സന്നദ്ധസേന രൂപീകരിക്കുന്നു

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സന്നദ്ധസേന രൂപീകരിക്കുന്നു. ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വിവിധ പദ്ധതിളിലായി ഭവന നിര്‍മ്മാണത്തിന് ഫണ്ട് അനുവദിച്ച ഗുണഭോക്താക്കളുടെ ഭവന നിര്‍മ്മാണം സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനാണ് സന്നദ്ധസേന രൂപീകരിക്കുന്നത്. ആവാസ് പ്ലസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 106 ഗുണഭോക്താക്കള്‍ക്കാണ് ബ്ലോക്ക് പഞ്ചായത്ത് ഈ വര്‍ഷം ധനസഹായം അനുവദിച്ചത്. പി എം എ വൈ പദ്ധതി പ്രകാരം ഫണ്ടനുവദിച്ച 50 വീടുകളുടെയും സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന 30 വീടുകളുടെയും നിര്‍മാണം പൂര്‍ത്തീകരിക്കാനുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണം വീടു നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഗുണഭോക്താക്കളെ സഹായിക്കുകയാണ് സന്നദ്ധസേന രൂപീകരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു പറഞ്ഞു.

ചുമര്‍ കെട്ട്, തേപ്പ്, വയറിങ്, പ്ലംബിങ് ജോലികളിലാണ് സന്നദ്ധപ്രവര്‍ത്തകരെ തേടുന്നത്. സൗജന്യ സേവനം ചെയ്യാന്‍ തയ്യാറുള്ളവര്‍ ഫെബ്രുവരി 26നകം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സമ്മതപത്രം സമര്‍പ്പിക്കണം. തിരിച്ചറിയല്‍ കാര്‍ഡ്, യൂണിഫോം, പണിയായുധങ്ങള്‍, ഭക്ഷണം എന്നിവ നല്‍കും. സന്നദ്ധ പ്രവര്‍ത്തകരെ വിവിധ ഗ്രൂപ്പുകളാക്കി തിരച്ച് മാസത്തില്‍ നാലു ദിവസമെങ്കിലും സേവനം ഉറപ്പുവരുത്തും.

ബ്ലോക്ക് പഞ്ചായത്ത് സന്നദ്ധസേന രൂപീകരിക്കുന്നു. ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വിവിധ പദ്ധതിളിലായി ഭവന നിര്‍മ്മാണത്തിന് ഫണ്ട് അനുവദിച്ച ഗുണഭോക്താക്കളുടെ ഭവന നിര്‍മ്മാണം സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനാണ്് സന്നദ്ധസേന രൂപീകരിക്കുന്നത്. ആവാസ് പ്ലസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 106 ഗുണഭോക്താക്കള്‍ക്കാണ് ബ്ലോക്ക് പഞ്ചായത്ത് ഈ വര്‍ഷം ധനസഹായം അനുവദിച്ചത്. പി എം എ വൈ പദ്ധതി പ്രകാരം ഫണ്ടനുവദിച്ച 50 വീടുകളുടെയും സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന 30 വീടുകളുടെയും നിര്‍മാണം പൂര്‍ത്തീകരിക്കാനുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണം വീടു നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഗുണഭോക്താക്കളെ സഹായിക്കുകയാണ് സന്നദ്ധസേന രൂപീകരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു പറഞ്ഞു.