യു​വ​തി​യു​ടെ ഫോ​ട്ടോ ഉപയോ​ഗിച്ച് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വ്യാ​ജ അ​ക്കൗ​ണ്ട് നി​ർ​മി​ച്ച് ശ​ല്യം​ചെ​യ്തു; വടകര സ്വദേശി അറസ്റ്റിൽ


വ​ട​ക​ര: യു​വ​തി​യു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വ്യാ​ജ അ​ക്കൗ​ണ്ട് നി​ർ​മി​ച്ച് ശ​ല്യം​ചെ​യ്ത വ​ട​ക​ര കോട്ടക്കടവ് സ്വദേശി അ​റ​സ്റ്റി​ൽ. കു​തി​ര​പ​ന്തി​യി​ൽ അ​ജി​നാ​സാണ് അറസ്റ്റിലായത്. 2023 ന​വം​ബ​ർ മു​ത​ൽ സ​മൂ​ഹ മാ​ധ്യ​മം വ​ഴി പ്ര​തി ഓർക്കാട്ടേരി സ്വദേശിനിയായ യു​വ​തി​യെ അ​പ​മാ​നി​ച്ചെന്നാണ് കേസ്.

വിദേശത്തായിരുന്ന അ​ജി​നാ​സി​നെ​തി​രെ പോലിസ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു​വ​രു​മ്പോ​ൾ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ കരിപ്പൂർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്ന് കോ​ഴി​ക്കോ​ട് റൂ​റ​ൽ സൈ​ബ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ച്ച്. ഷാ​ജ​ഹാ​നും സംഘവും പ്രതിയെ അ​റ​സ്റ്റ് ചെ​യ്യുകയായിരുന്നു.

Description: Created a fake account on Instagram using the girl’s photo and harassed her; A native of Vadakara was arrested