ഇക്കൊല്ലത്തെ ഓണമുണ്ണാൻ വിഷരഹിത പച്ചക്കറി; സി.പി.എമ്മിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പച്ചക്കറി കൃഷിയുടെ ജില്ലാതല ഉദ്ഘാടനം പൊയിൽക്കാവിൽ


പൊയിൽക്കാവ്: ഓണത്തിന് വിഷരഹിതമായ പച്ചക്കറി വിപണി ഒരുക്കുക എന്ന ലക്ഷ്യത്തോടെ സി.പി.എം നടത്തുന്ന പച്ചക്കറികൃഷിയുടെ ജില്ലാതല ഉദ്ഘാടനം പൊയിൽക്കാവിൽ നടന്നു. സി.പി.എമ്മിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സംയോജിത കൃഷി ക്യാമ്പെയിൻ കമ്മിറ്റിയാണ് കൃഷി നടത്തുന്നത്.

കൃഷി ഇറക്കുന്നതിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം പൊയിൽക്കാവിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.ലതിക നിർവ്വഹിച്ചു. സംയോജിത കൃഷി ജില്ലാ കൺവീനർ കെ.കെ.ദിനേശൻ അധ്യക്ഷനായി.

കർഷക സംഘം കേന്ദ്രകമ്മിറ്റി അംഗം പി.വിശ്വൻ മാസ്റ്റർ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, കെ.ഷിജു, എ.സി.ബാലകൃഷ്ണൻ, ടി.വി.ഗിരിജ, പി.കെ.ബാബു, കെ.ബേബി, സുന്ദർരാജ് എന്നിവർ പ്രസംഗിച്ചു.