രാജ്യവ്യാപക പ്രതിഷേധ പരിപാടികള്‍ നടത്തണമെന്ന ആഹ്വാനത്തിന് ഐക്യദാര്‍ഢ്യം; കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന് പിന്തുണയറിയിച്ച് സി.പി.എം
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കര്‍ഷക തൊഴിലാളികള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണ അറിയിച്ച് സി.പി.എം കേന്ദ്രകമ്മിറ്റി. ഫെബ്രുവരി 16ന് രാജ്യവ്യാപക പ്രതിഷേധ പരിപാടികള്‍ നടത്തണമെന്ന സംയുക്ത കിസാന്‍ മോര്‍ച്ചയും കേന്ദ്ര ട്രേഡ് യൂണിയനുകളും ചേര്‍ന്ന് നല്‍കിയ ആഹ്വാനത്തോട് കേന്ദ്രകമ്മിറ്റി ഐക്യദാര്‍ഢ്യം അറിയിച്ചു.
അന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ഗ്രാമീണ ബന്ദും കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്തവേദി പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് പുറമേ വ്യാപാരികളും ഗതാഗത സര്‍വീസുകളും ബന്ദിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
താങ്ങുവിലയില്‍ നല്‍കിയതടക്കമുള്ള ഉറപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലില്ലായ്മ, അഗ്നിവീര്‍ പദ്ധതി, പെന്‍ഷന്‍ പദ്ധതി എന്നിവയെല്ലാം വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പ്രത്യേകിച്ച് സര്‍വ്വീസില്‍ നിന്ന് വരിമിക്കുന്നവരെ ഇത് ബാധിക്കും.