‘കൊയിലാണ്ടി താലൂക്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ ത്യാഗപൂര്‍ണമായ പങ്കുവഹിച്ച വ്യക്തിത്വം’; കെ.പി.കുഞ്ഞിരാമനെ അനുസ്മരിച്ച് സി.പി.എം
കൊയിലാണ്ടി: താലൂക്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ ത്യാഗപൂര്‍ണ്ണമായ നേതൃത്വം വഹിച്ച കെ.പി.കുഞ്ഞിരാമന്റെ 37-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു. കെ.പി.കുഞ്ഞിരാമന്റെ വസതിയില്‍ നടന്ന പരിപാടി സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം എല്‍.ജി.ലിജീഷ് ഉദ്ഘാടനം ചെയ്തു.
സെന്‍ട്രല്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി.ചന്ദ്രശേഖരന്‍ അധ്യക്ഷനായി. കെ.ദാസന്‍ അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭാ കൗണ്‍സിലര്‍ എ.ലളിത, യു.കെ.ചന്ദ്രന്‍, സി.കെ.സജീവന്‍ എന്നിവര്‍ സംസാരിച്ചു. മാങ്ങോട്ടില്‍ സുരേന്ദ്രന്‍ സ്വാഗതവും കെ.വി.അശോകന്‍ നന്ദിയും പറഞ്ഞു.