വി.കെ.വേലായുധന്റെയും കെ.കെ.വിലാസിനിയുടെയും ചരമദിനാചരണവുമായി കാരയാട്ടെ സി.പി.എം; കമ്മ്യൂണിസ്റ്റ് കുടുംബസംഗമം സംഘടിപ്പിച്ചു
കാരയാട്: കാരയാട് കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ ഏരിയ കമ്മിറ്റി അംഗവും പി.കെ.എസ് ഏരിയ കമ്മിറ്റി അംഗവുമൊക്കെയായി പ്രവര്‍ത്തിച്ച വി.കെ.വേലായുധന്റെയും മഹിള അസോസിയേഷന്‍ നേതാവും കുരുടിമുക്ക് ബ്രാഞ്ച് അംഗവുമായ കെ.കെ. വിലാസിനിയുടെ ചരമ വാര്‍ഷികത്തിന്റെയും ഭാഗമായാണ് കുടുംബ സംഗമം സംഘടിപ്പിച്ചത്.
മാര്‍ച്ച് ഏഴിനാണ് കെ.കെ.വിലാസിനിയുടെ ചരമവാര്‍ഷികം. 12ന് വി.കെ.വേലായുധന്റെയും. കുടുംബസംഗമം സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.സുനില്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.എം.ഉണ്ണി അധ്യക്ഷനായി. കെ.കെ.സതീഷ് ബാബു സ്വാഗതം പറഞ്ഞു. എ.സി.ബാലകൃഷ്ണന്‍, പി.പി.രമണി എന്നിവര്‍ സംസാരിച്ചു.