ചെങ്കൊടിയുയര്‍ത്തി മുദ്രാവാക്യം വിളിയുമായി നൂറുകണക്കിന് പ്രവര്‍ത്തകര്‍; പുറക്കാമലയിലെ നിയമാനുസൃതമല്ലാത്ത കരിങ്കല്‍ ഖനനം അനുവദിക്കില്ലെന്ന പ്രഖ്യാപിച്ച് മേപ്പയ്യൂരില്‍ സി.പി.എം മാര്‍ച്ച്


മേപ്പയൂര്‍: ജൈവവൈവിധ്യങ്ങളുടെ കലവറയായ പുറക്കാമയിലെനിയമാനുസൃതമല്ലാത്തകരിങ്കല്‍ ഖനനം അനുവദിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് സി.പി.എം. സി.പി.എം മേപ്പയൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി പുറക്കാമലയെ സംരക്ഷിക്കുകഎന്ന മുദ്രാവാക്യവുമായി മേപ്പയൂര്‍ ടൗണില്‍നിന്നും മണപ്പുറംമുക്കിലേക്ക് മാര്‍ച്ച് നടത്തി. സ്ത്രീകളടക്കം
നൂറുകണക്കിന് പ്രവര്‍ത്തകര്‍ ചെങ്കൊടിയുമായി മാര്‍ച്ചില്‍ അണിചേര്‍ന്നു.

ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍
ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ കമ്മിറ്റി അംഗം പി.പി.രാധാകൃഷ്ണന്‍, എം.രവിത, കെ.എം.കമല എന്നിവര്‍ പ്രസംഗിച്ചു.