കളരിപ്പറമ്പില്‍ വിജീഷിന് സി.പി.എം നിര്‍മ്മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ കൈമാറി; പ്രവര്‍ത്തകരുടെയും അണികളുടെയും ഒത്തുചേരലായി സി.പി.എം മേപ്പയ്യൂര്‍ നോര്‍ത്ത് ലോക്കല്‍ കുടുംബസംഗമം


മേപ്പയ്യൂര്‍: സി.പി.എം മേപ്പയ്യൂര്‍ നോര്‍ത്ത് ലോക്കല്‍ കുടുംബസംഗമം സംഘടിപ്പിച്ചു. ടി.കെ. കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടി എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

ആയിരത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. അകാലത്തില്‍ മരണപ്പെട്ട കളരി പറമ്പില്‍ വിജീഷിന് സി.പി.എം നോര്‍ത്ത് ലോക്കല്‍ കമ്മറ്റി നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനവും കുടുംബസംഗമത്തിനൊപ്പം നടന്നു. ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ വിജീഷിന്റെ കുടുംബത്തിന് താക്കോല്‍ കൈമാറി.

സി.പി.എം ഏരിയാ സെക്രട്ടറി എം.കുഞ്ഞമ്മദ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍, എന്‍.കെ.രാധ, പി.പ്രസന്ന, കെ.കുഞ്ഞിരാമന്‍, കെ.വിനോദന്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ.വിജിത്ത് സ്വാഗതം പറഞ്ഞു. പി.പി. രാധാകൃഷ്ണന്‍ അധ്യക്ഷനായി.

Summary: CPM Mappayyur North Local Kudumbasangam