”കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കുക, കെ.മുരളീധരന്‍ എം.പിയുടെ നിഷ്‌ക്രിയത്വം തിരുത്തുക”; റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച് നടത്തി സി.പി.എം


കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കുക, കെ.മുരളീധരന്‍ എം.പിയുടെ നിഷ്‌ക്രിയത്വം തിരുത്തുക എന്നീ ആവശ്യങ്ങളുയര്‍ത്തി സി.പി.എം നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച് നടത്തി.

പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം പി.വിശ്വന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മറ്റി അംഗം അഡ്വ. കെ.സത്യന്‍ അധ്യക്ഷനായി. ഏരിയാ കമ്മറ്റി അംഗം കെ.ഷിജു സ്വാഗതം പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ആര്‍.കെ.അനില്‍ കുമാര്‍, എന്‍.കെ,ഭാസ്‌ക്കരന്‍, കെ.ടി.സിജേഷ് എന്നിവര്‍ പ്രസംഗിച്ചു. പി.കെ.ഭരതന്‍ നന്ദി പറഞ്ഞു.