സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചു
ദില്ലി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചു. ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് ന്യൂഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ പ്രധാന ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ തുടരുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നും അടക്കമുള്ള പരിശോധന തുടരുകയാണ്. ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടുവരികയാണ്