സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; സംഭവം ചേമഞ്ചേരി വെറ്റിലപ്പാറയില്‍


ചേമഞ്ചേരി: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. വെറ്റിലപ്പാറ സര്‍വ്വീസ് റോഡില്‍ ഇന്ന് വൈകുന്നേരം 3.45 ഓടെയായിരുന്നു സംഭവം.

കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കെ.എല്‍ 18 ആര്‍ 5664 എന്ന നമ്പറിലുള്ള കിങ് കൊഗര്‍ എന്ന ബസ് മോഹനന്‍ മാസ്റ്റര്‍ സഞ്ചരിച്ച കാറിന് പിറകില്‍ ഇടിക്കുകയായിരുന്നു. മോഹനന്‍ മാസ്റ്റര്‍ സഞ്ചരിച്ച ഇന്നോവയും കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്നു.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കാറിന്‍ പിന്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

പ്രദേശത്ത് ചെറിയ തൊതില്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഈ കുരുക്ക് ഒഴിവാക്കാന്‍ ബസ് മറ്റുവാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്ത് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

Summary: CPM District Secretary P. Mohanan Master’s car was in an accident; The incident took place in Chemanchery Vettilappara