സിപിഎം ജില്ലാ സമ്മേളനം; വടകരയിൽ ‘ഭരണ ഘടനയും സനാദന മൂല്യങ്ങളും’ എന്ന വിഷയത്തിൽ സെമിനാർ


വടകര: ‘ഭരണഘടനയും സനാദന മൂല്യങ്ങളും’ എന്ന വിഷയത്തിൽ സെമിനാർ നടന്നു. സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. ഡോ. ടി എസ് ശ്യാം കുമാർ വിഷയാവതരണം നടത്തി.

അഡ്വ. ഇ വി ലിജീഷ് മോഡറേറ്ററായി. വിനോദ് കൃഷ്ണ, ആർ ബാലറാം, പി എം ലീന എന്നിവർ സംസാരിച്ചു. തുടർന്ന് കെഎസ്ടിഎ വടകര, തോടന്നൂർ സബ് ജില്ലാ കലാവേദി അവതരിപ്പിച്ച കലാപരിപാടി ആട്ടവും പാട്ടും അരങ്ങേറി.