സീതാറാം യെച്ചൂരിക്ക് നാടിന്റെ അന്ത്യാഞ്ജലി; കൊയിലാണ്ടിയിലെ വിവിധയിടങ്ങളില്‍ മൗനജാഥയും അനുശോചന യോഗവുമായി സി.പി.എം


കൊയിലാണ്ടി: സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചനമര്‍പ്പിച്ച് സി.പി.എം. നാടെങ്ങും കരുത്തുറ്റ നേതാവിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി. കൊയിലാണ്ടിയിലും ആനക്കുളത്തും നന്തിയിലും ചേമഞ്ചേരിയിലും കാരയാടും ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളിലാണ് അനുശോചന യോഗങ്ങള്‍ സംഘടിപ്പിച്ചത്.

മുഴുവന്‍ ലോക്കലിലും സര്‍വ്വകക്ഷികള്‍ പങ്കെടുത്തു കൊണ്ട് മൗനജാഥയും യോഗവും ചേര്‍ന്നു. സി.പി.ഐ.എം കൊയിലാണ്ടി സെന്റര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുശോചനയോഗം ജില്ലാ കമ്മറ്റിയംഗം പി. വിശ്വന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.പി സുധ അദ്ധ്യക്ഷയായി. ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. പി. രത്‌നവല്ലി, അഡ്വ.കെ സത്യന്‍, അഡ്വ. എസ് സുനില്‍ മോഹന്‍, വി.പി ഇബ്രാഹിം കുട്ടി, കെ.വി സുരേഷ്, സി രമേശന്‍, കബീര്‍ സലാല, വി.പി ബഷീര്‍, എ. അസീസ് എന്നിവര്‍ സംസാരിച്ചു. പി. ചന്ദ്രശേഖരന്‍ സ്വാഗതവും ടി.വി ദാമോദരന്‍ നന്ദിയും പറഞ്ഞു.

ചേമഞ്ചേരി ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പൂക്കാട് മൗനജാഥയും അനുശോചന യോഗവും സംഘടിപ്പിച്ചു. ശാലിനി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ അധ്യക്ഷയായി. കെ. രവീന്ദ്രന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. മാടഞ്ചേരി സത്യനാഥന്‍, വി.വി മോഹനന്‍, മലയില്‍ ജിജു, അവിണേരി ശങ്കരന്‍, ശിവദാസ് കരോളി, കെ. ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു.

കൊയിലാണ്ടി സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന അനുശോചന യോഗം

കൊയിലാണ്ടി സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന അനുശോചന യോഗം മാര്‍ക്കറ്റ് പരിസരത്തു നടന്നു. ലോക്കല്‍ സെക്രട്ടറി പി.കെ ഭരതന്‍ അധ്യക്ഷനായി. സി.എം സുനിലേശന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെഷിജു, മനോജ് പയറ്റുവളപ്പില്‍, രാഗം മുഹമ്മദാലി, സി.പി നിയാസ് എന്നിവര്‍ സംസാരിച്ചു. എന്‍.കെ ഗോകുല്‍ദാസ് സ്വാഗതം പറഞ്ഞു

കുരുടി മുക്കില്‍ കാരയാട് ലോക്കല്‍ കമ്മററി നേതൃത്വത്തില്‍ മൗന ജാഥയും യോഗവും നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി രജനി അധ്യക്ഷയായ ചടങ്ങില്‍ ടി.സുരേഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. വി.എം ഉണ്ണി, സി. ബിജു, കെ. അഷറഫ്, ഇ.കെ അഹമ്മദ് മൗലവി, പ്രദീപന്‍ കണ്ണമ്പത്ത്, കെ.കെ നാരായണന്‍, കെ. അബിനിഷ്, കെ.കെ സതീഷ് ബാബു, നവതേജ് എസ്. മോഹനന്‍ എന്നിവര്‍ സംസാരിച്ചു. കെ. ഗംഗാധരന്‍ സ്വാഗതം പറഞ്ഞു.

സി.പി.ഐ.എം കൊല്ലം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കൊല്ലം ടൗണില്‍ നടന്ന യോഗത്തില്‍ എന്‍.കെ ഭാസ്‌കരന്‍ അദ്ധ്യക്ഷനായി. അഡ്വ. എല്‍.ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. കെ. വിശ്വനാഥന്‍, പി.പി രാജീവന്‍, എം. പത്മനാഭന്‍, സി.കെ ഹമീദ്, വി.വി സുധാകരന്‍, പത്താലത്ത് ബാലന്‍, ജയന്‍, അഡ്വ : രാധാകൃഷ്ണന്‍, കെ.എം നജീബ്, കെ.കെ സുമേഷ് എന്നിവര്‍ സംസാരിച്ചു.

ചെങ്ങോട്ടുകാവില്‍ നടന്ന യോഗം പി. വിശ്വന്‍ ഉദ്ഘാടനം ചെയ്തു. അധ്യക്ഷന്‍ എ. സോമശേഖരന്‍ അധ്യക്ഷനായി. മുരളി തോറോത്ത്, മാധവന്‍ ബോധി, ഹംസ, ദാമോദരന്‍, പ്രസന്നന്‍, പി. വേണു, എ. സുരേഷ് എന്നിവര്‍ സംസാരിച്ചു. അനില്‍ പറമ്പത്ത് സ്വാഗതം പറഞ്ഞു.

ആനക്കുളം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുശോചന യോഗം

ആനക്കുളം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുശോചന യോഗത്തില്‍ ലോക്കല്‍ സെക്രട്ടറി കെ.ടി സിജേഷ് അധ്യക്ഷനായി. സി. ഉണ്ണികൃഷണന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗം കെ. ദാസന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ. ചിന്നന്‍ നായര്‍, ഇ.എസ് രാജന്‍, അഡ്വ: രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മേപ്പയ്യില്‍ ബാലകൃഷ്ണന്‍ സ്വാഗതവും കെ. ബാബുരാജ് നന്ദിയും പറഞ്ഞു.

കീഴരിയൂര്‍ ലോക്കല്‍ കമ്മറ്റി നേതൃത്വത്തില്‍ സര്‍വ്വകക്ഷി അനുശോചനയോഗം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിര്‍മ്മല അധ്യക്ഷയായി. എരിയാ കമ്മറ്റി അംഗം പി.കെ ബാബു അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ.ടി രാഘവന്‍, ഇടത്തില്‍ ശിവന്‍, ടി.കെ വിജയന്‍, ടി. കുഞ്ഞിരാമന്‍, റസാക്ക് കുന്നുമ്മല്‍, കെ.ടി ചന്ദ്രന്‍, ഐ സജീവന്‍, എം. സുരേഷ്, എം. എം രവീന്ദ്രന്‍, എന്‍.വി സുഭാഷ് എന്നിവര്‍ സംസാരിച്ചു.

അരിക്കുളം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന സര്‍വ്വകക്ഷി മൗന ജാഥയും അനുശോചന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഏ.എം സുഗതന്‍ അധ്യക്ഷനായി. ഏ.സി ബാലകൃഷ്ണന്‍, സി. പ്രഭാകരന്‍, ഇ. രാജന്‍, പി. കുട്ടികൃഷ്ണന്‍ നായര്‍, എം. കുഞ്ഞായന്‍ കുട്ടി, രാധാകൃഷ്ണന്‍ എടവന, എന്‍.കെ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

നന്തി ടൗണില്‍ സി.പി.എം ചേര്‍ന്ന സര്‍വ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. സി.പി.ഐ(എം) ഏരിയാമ്മറ്റി അംഗം കെ. ജീവനന്ദന്‍ മാസ്റ്റര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ. വിജയരാഘവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വി.വി. സുരേഷ് സ്വാഗതവും എ.കെ. ഷൈജു നന്ദിയും പറഞ്ഞു. സര്‍വ്വശ്രീ എന്‍. ശ്രീധരന്‍, വി.എം. രാഘവന്‍, ഒ. രാഘവന്‍ മാസ്റ്റര്‍, ചൈത്ര വിജയന്‍, വി.എം. വിനോദന്‍, സി. ഗോപാലന്‍, കെ.കെ. റിയാസ്, റസല്‍ നന്തി, സിറാജ് മുത്തായം, കെ. രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.