സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ ജില്ലാ സമ്മേളനം
കൊയിലാണ്ടി: കേരളത്തെ നശിപ്പിക്കുന്ന കെ-റെയിൽ സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയിലെ പാർപ്പിട രഹിതർക്കും ഭൂരഹിതർക്കും മിച്ചഭൂമി പതിച്ചു നൽകുക, പുതിയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) നടപ്പിലാക്കരുത് എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
കേന്ദ്ര പോളിറ്റ് ബ്യൂറോ അംഗം പി.ജെ.ജെയിംസ് ഉദ്ഘാടനം ചെയ്തു. എ.എം.സ്മിത, ശ്രീജിത്ത് ഒഞ്ചിയം, വി.എ.ബാലകൃഷ്ണൻ, എ.എം.അഖിൽ കുമാർ, ആർ.കെ.ബാബു, കെ.ബാബുരാജ്, കെ.പി.സുനിൽ കുമാർ, എ.എം.ലെനിന എന്നിവർ സമ്മേളന നടപടികൾ നിയന്ത്രിച്ചു.
സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എം.പി.കുഞ്ഞിക്കണാരൻ സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനം പതിനേഴംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയായി എ.എം.അഖിൽ കുമാറിനെ വീണ്ടും തിരഞ്ഞെടുത്തു.