കോരപ്പുഴയില്‍ അടിഞ്ഞുകൂടിയ മണലും ചെളിയും നീക്കം ചെയ്യുന്ന പ്രവൃത്തി വേഗത്തിലാക്കണം; പ്രമേയത്തിലൂടെ ആവശ്യപ്പെട്ട് സി.പി.ഐ.എം വെങ്ങളം ലോക്കല്‍സമ്മേളനം
വെങ്ങളം: കോരപ്പുഴയില്‍ അടിഞ്ഞുകൂടിയ മണലും ചെളിയും നീക്കം ചെയ്യുന്ന പ്രവൃത്തി വേഗത്തിലാക്കണമെന്ന് സി.പി.ഐ.എം വെങ്ങളം ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കാട്ടിലപ്പീടിക പാറക്കുളം നവീകരിച്ച് ജലശ്രേദ്ധസാക്കി മാറ്റണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വെങ്ങളം യൂണിറ്റി ഹാളിലെ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ നടന്ന സമ്മേളനം സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ.ദാസന്‍ ഉദ്ഘാടനം ചെയ്തു.
എം.സി അനീഷ്കെ, .പി.ചന്ദ്രിക, ടി.വി.ചന്ദ്രഹാസന്‍ എന്നിവരുള്‍പ്പെട്ട പ്രസീഡിയം സമ്മേളനം നടപടികള്‍ നിയന്ത്രിച്ചു. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.കെ.മുഹമ്മദ്, കൊയിലാണ്ടി ഏരിയ സെക്രട്ടറി ടി.കെ.ചന്ദ്രന്‍മാസ്റ്റർ, പി.ബാബുരാജ്, അശ്വിനിദേവ്, എല്‍.ജി.ലിജീഷ് എന്നിവർ സംസാരിച്ചു.
എം.സി.അനീഷിനെ ലോക്കല്‍ സെക്രട്ടറിയായി 15 അംഗ ലോക്കല്‍ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.
Summary: cpim vengalam local sammelanam