‘കേരളം ബദല്‍’; കേന്ദ്രസര്‍ക്കാറിന്റെ വര്‍ഗീയ കോര്‍പ്പറേറ്റ് നയങ്ങള്‍ക്കെതിരെ കൊയിലാണ്ടിയില്‍ സി.പി.എമ്മിന്റെ പ്രതിഷേധ കൂട്ടായ്മ


കൊയിലാണ്ടി: കേന്ദ്രസര്‍ക്കാറിന്റെ വര്‍ഗീയ കോര്‍പ്പറേറ്റ് നയങ്ങള്‍ക്കെതിരെ കൊയിലാണ്ടിയില്‍ ‘കേരളം ബദല്‍’ എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സി.പി.എം കൊയിലാണ്ടി സെന്റര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ കെ.കെ.മുഹമ്മദ് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി പി.വി.സത്യന്‍ അദ്ധ്യക്ഷനായിരുന്നു.

ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രന്‍ മാസ്റ്റര്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ.എല്‍.ജി. ലിജീഷ്, നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ.കെ. സത്യന്‍ എന്നിവര്‍ സംസാരിച്ചു. പി.ചന്ദ്രശേഖരന്‍ സ്വാഗതവും, യു.കെ.ചന്ദ്രന്‍ നന്ദിയും പറഞ്ഞു.