‘ദേശീയപാത വികസനം അപാകതകള്‍ പരിഹരിച്ച് വേഗത്തില്‍ പൂര്‍ത്തീകരക്കണം’; പ്രമേയത്തിലൂടെ ആവശ്യമുന്നയിച്ച് സി.പി.ഐ.എം കൊയിലാണ്ടി ഈസ്റ്റ് ലോക്കല്‍ സമ്മേളനം


കൊയിലാണ്ടി: സി.പി.ഐ(എം) കൊയിലാണ്ടി ഈസ്റ്റ് ലോക്കല്‍ സമ്മേളനം സംഘടിപ്പിച്ചു. ദേശീയപാത വികസനം അപാകതകള്‍ പരിഹരിച്ച് വേഗത്തില്‍ പൂര്‍ത്തീകരക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ലോക്കല്‍ സെക്രട്ടറിയായി എം. ബാലകൃഷ്ണനെ വീണ്ടും തെരഞ്ഞെടുത്തു. പുതിയ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായി ദീപ ടീച്ചര്‍, എം.എം വിജയ, സിറാജ് എന്നിവരെ തെരഞ്ഞെടുത്തു.

അണേല കുറുവങ്ങാട് സീതാറാം യെച്ചൂരി നഗറില്‍ നടന്ന സമാപന സമ്മേളനം സി.പിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പാര്‍ട്ടി അംഗം വി. സുന്ദരന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി.
ജില്ലാ കമ്മറ്റി അംഗം പി. വിശ്വന്‍ മാസ്റ്റര്‍, ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രന്‍, ഏരിയാ കമ്മറ്റി അംഗങ്ങളായ കെ. ഷിജു, അഡ്വ. കെ. സത്യന്‍, അഡ്വ. എല്‍.ജി ലിജീഷ്, കെ.ടി സിജേഷ്, ആര്‍.കെ അനില്‍ കുമാര്‍, എം. ബാലകൃഷണന്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.

[mi4]