”വെറ്റിലപ്പാറയിലും കാപ്പാട് റോഡിലും അണ്ടര്‍പാസ് അനുവദിക്കുക, സര്‍വ്വീസ് റോഡിന് വീതികൂട്ടുക”; അധികൃതരോട് ആവശ്യപ്പെട്ട് സി.പി.എം കാപ്പാട് ലോക്കല്‍ സമ്മേളനം


കാപ്പാട്: ദേശീയപാത നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് സി.പി.എം കാപ്പാട് ലോക്കല്‍ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. നിര്‍മ്മിച്ച സര്‍വ്വീസ് റോഡിന് അഞ്ച് മീറ്റര്‍ പോലും വീതിയില്ലാത്ത സ്ഥിതിയാണ്. കാപ്പാട് – തുഷാരഗിരി റോഡിലെ ദുരിതയാത്ര അവസാനിപ്പിക്കുന്നതിന് കാപ്പാട് റോഡ് ജംഗ്ഷനിലും വെറ്റിലപ്പാറയിലും അണ്ടര്‍ പാസേജ് അടിയന്തിര പ്രാധാന്യത്തോടു കൂടി അനുവദിക്കണമെന്നും തിരുവങ്ങൂര്‍ ക്ഷേത്രത്തിനും പള്ളിക്കും സമീപം സര്‍വീസ് റോഡ് നിര്‍മ്മിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

വികാസ് നഗറില്‍ സഖാവ് എന്‍.സാമിക്കുട്ടി നഗറില്‍ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കുഞ്ഞമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.കെ.പ്രസാദ്, എം.സുരേഷ് കുമാര്‍, സജിത.ടി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

സ്വാഗത സംഘം ചെയര്‍മാന്‍ പി.കെ.സത്യന്‍ സ്വാഗതം പറഞ്ഞു. എം.നൗഫല്‍ സെക്രട്ടറിയായി 15 അംഗ ലോക്കല്‍ കമ്മിറ്റിയെ തെരെഞ്ഞെടുത്തു