സി.പി.ഐ.എം മുന്‍ തിക്കോടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.കെ ഭാസ്‌കരന്‍ അന്തരിച്ചു
തിക്കോടി: സി.പി.ഐ.എം മുന്‍ തിക്കോടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.കെ ഭാസ്‌കരന്‍ അന്തരിച്ചു. എഴുപത്തിയൊന്‍പത് വയസ്സായിരുന്നു. മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. തിക്കോടി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍, ആര്‍ട്ടിസാന്‍സ് യൂണിയന്‍ സി.ഐ.ടി.യു ജില്ലാ ട്രഷറര്‍, സി.പി.ഐ.എം തിക്കോടി ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി, കൈരളി ഗ്രന്ഥശാല മുന്‍ സെക്രട്ടറി, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സി.പി.ഐ.എം തിക്കോടി ടൗണ്‍ ബ്രാഞ്ച് മെമ്പറാണ്.
ഭാര്യ: പി.കെ നാരായണി ( സിപിഐഎം തിക്കോടി ടൗണ്‍ ബ്രാഞ്ച് മെമ്പര്‍),
മക്കള്‍: പി.കെ ശശികുമാര്‍ ( ജനറല്‍ മാനേജര്‍ പയ്യോളി അര്‍ബന്‍ ബാങ്ക്, സി.പി.എം ഇജകങ തിക്കോടി ലോക്കല്‍ കമിറ്റിയംഗം, സെക്രട്ടറി കെ.എസ്.കെ.ടി.യു തിക്കോടി മേഖല കമ്മിറ്റി), പി.കെ സിന്ധു, പി.കെ സുമേഷ് (ഖത്തര്‍)പി.കെ സുധിഷ്ഖ്രത്തര്‍)
മരുമക്കള്‍ : ദീപ ഡി. ( സി.പി.എം ജില്ലാ കമ്മിറ്റി അംഗം , മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട്), മോഹനന്‍ കാക്കുനി
ഷിജില, രന്‍സി.
സഹോദരങ്ങള്‍: പി.കെ ഭാര്‍ഗവി (മേപ്പയ്യൂര്‍), പി.കെ രാജേന്ദ്രന്‍, പി.കെ പത്മനാഭന്‍, പി.കെ ശോഭന (ചേളന്നൂര്‍)പരേതനായ പി.കെ അറുമുഖന്‍.
നാളെ രാവിലെ 9 മണി വരെ തിക്കോടി ടൗണിന് സമീപമുള്ള പടിഞ്ഞാറെ കോഴിപ്പുനത്തില്‍ വീട്ടില്‍ പൊതുദര്‍ശനം.
Summary: cpim-former-thikodi-local-committee-secretary-pk-bhaskaran-passed-away.