‘ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ താറുമാറായ റോഡുകൾ പുനസ്ഥാപിക്കുക’; ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത്‌ സി.പി.ഐ.എം ചെങ്ങോട്ടുകാവ് ലോക്കൽ സമ്മേളനം


കൊയിലാണ്ടി: ജല്‍ജീവന്‍ മിഷൻ പ്രകാരം കുഴിയെടുത്ത് താറുമാറായ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ റോഡുകൾ പുനസ്ഥാപിക്കണമെന്ന് സി.പി.ഐ.എം ചെങ്ങോട്ടുകാവ് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 17ന് യു.കെ.ഡി അടിയോടി നഗറിൽ (എളാട്ടേരി) ചേര്‍ന്ന സമ്മേളനം സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.മെഹബൂബ് ഉദ്ഘാടനം ചെയ്തു.

സ്വാഗതസംഘം കൺവീനർ സി.എം രതീഷ് സ്വാഗതം പറഞ്ഞു. കെ.എൻ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വി.എം ഗംഗാധരൻ മാസ്റ്റർ പതാക ഉയർത്തി. എ സോമശേഖരൻ രക്തസാക്ഷി പ്രതിജ്ഞയും, ടി.എൻ രജിലേഷ്‌ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

സെക്രട്ടറി അനിൽ പറമ്പത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എ.സോമശേഖരൻ, ഷിഖ, ബി.ടി.എൻ രജിലേഷ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. പി വിശ്വൻ മാസ്റ്റർ, ഏരിയ സെക്രട്ടറി ടി.കെ ചന്ദ്രൻ മാസ്റ്റർ, കെ.ഷിജു മാസ്റ്റർ, ബേബി സുന്ദർരാജ്, പി.സത്യൻ, ടി.വി ഗിരിജ എന്നിവർ സമ്മേളനം അഭിവാദ്യം ചെയ്തു. അനിൽ പറമ്പത്ത് സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

Description:CPIM Chengottukav local meeting to discuss people's issues