ഫാർമസിസ്റ്റും സി.പി.ഐ (എം.എൽ) മുൻ മേപ്പയ്യൂർ ലോക്കൽ സെക്രട്ടറിയുമായ കരുവാംകണ്ടികുനി കേളപ്പൻ അന്തരിച്ചു


മേപ്പയ്യൂർ: ജനകീയമുക്ക് കരുവാംകണ്ടികുനി കേളപ്പൻ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. സി.പി.ഐ (എം.എൽ) മുൻ മേപ്പയ്യൂർ ലോക്കൽ സെക്രട്ടറി, പേരാമ്പ്ര ഏരിയാ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.ഫാർമസിസ്റ്റായിരുന്നു.

പരേതനായ അച്ചുതന്റെയും പെണ്ണൂട്ടിയുടെയും മകനാണ്. ഭാര്യ: ഗീത.

മക്കൾ: യാങ്സി (ജെ.പി.എച്ച്. എൻ, കുടുംബാരോഗ്യ കേന്ദ്രം നൊച്ചാട്), കെ.ജി.ആൻറീസ് (ദുബൈ).

മരുമക്കൾ: അനീഷ് (അധ്യാപകൻ, ജി.എച്ച്.എസ്, നെടുവ, പരപ്പനങ്ങാടി), സായന്ത(മടപ്പള്ളി),
സഹോദരൻ: കെ.കെ.നാരായണൻ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ ).