ഓര്‍മ്മകളില്‍ പ്രിയ നേതാവ്; ടി.എം കുഞ്ഞിരാമന്‍ നായരുടെ ഏഴാം ചരമവാര്‍ഷികം ആചരിച്ച് സി.പി.ഐ കൊയിലാണ്ടി മണ്ഡലം


കൊയിലാണ്ടി : കമ്യൂണിസ്റ്റ് നേതാവ് ടി.എം കുഞ്ഞിരാമന്‍ നായരുടെ ഏഴാം ചരമവാര്‍ഷികം സി.പി.ഐ കൊയിലാണ്ടി മണ്ഡലം സമുചിതമായി ആചരിച്ചു. നന്തിയില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം സി.പി.ഐ നേതാവ് സി.എന്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

അഡ്വ: എസ്. സുനില്‍ മോഹന്‍ സ്വാഗതം പറഞ്ഞു. ഇ.കെ അജിത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം. നാരായണന്‍, കെ.ടി കല്യാണി, സന്തോഷ് കുന്നുമ്മല്‍ എന്നിവര്‍ സംസാരിച്ചു. രാവിലെ ടി.എം കുഞ്ഞിരാമന്‍ നായരുടെ വസതിയില്‍ നടന്ന അനുസ്മരണ പരിപാടി പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ.കെ ബാലന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സന്തോഷ് കുന്നുമ്മല്‍ സ്വാഗതം പറഞ്ഞു. എന്‍. ശ്രീധരന്‍ അധ്യക്ഷനായ ചടങ്ങില്‍ കെ. ശശിധരന്‍, ഇരിങ്ങല്‍ അനില്‍ കുമാര്‍, കെ. എസ് രമേഷ് ചന്ദ്ര, ചൈത്ര വിജയന്‍ എന്നിവര്‍ സംസാരിച്ചു.

Descripton: cpi Koyilandi constituency observes 7th death anniversary of tm Kunhiraman Nair.