കോവിഡ് പ്രതിരോധ കുത്തിവെപ്പ് മാര്‍ച്ച് 22ന്; വിശദമായി അറിയാം


കോഴിക്കോട്: കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ (ബീച്ച് ആശുപത്രി) മാര്‍ച്ച് 22ന് കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഉണ്ടായിരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കോര്‍ബിവാക്‌സ് വാക്‌സിനാണ് നല്‍കുക.

കൊവിനില്‍ (Co-WIN ) ലഭ്യമായ രേഖകള്‍ പ്രകാരം,18 വയസോ അതില്‍ കൂടുതലോ പ്രായമുള്ളതും പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുത്തതും (രണ്ട് ഡോസുകള്‍ സ്വീകരിച്ചവര്‍) രണ്ടാമത്തെ ഡോസിന് ശേഷം ആറ് മാസം (26 ആഴ്ചകള്‍) പൂര്‍ത്തിയാക്കിയവരുമായവര്‍ക്ക് മുന്‍കരുതല്‍ ഡോസ് എടുക്കാവുന്നതാണ്.

കോവിഷീല്‍ഡോ കോവാക്സിനോ ആദ്യ രണ്ട് ഡോസുകളായി സ്വീകരിച്ചവര്‍ക്കും കോര്‍ബിവാക്‌സ് മുന്‍കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കും. വാക്‌സിന്‍ ലഭിക്കുന്നതിനായി www.cowin.gov.in എന്ന പോര്‍ട്ടല്‍ വഴി മുന്‍കൂട്ടി സ്ലോട്ട് ബുക്ക് ചെയ്യേണ്ടതാണ്.