ജില്ലയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; രോഗമുക്തി നേടിയവര്‍ 721, വിശദമായ കണക്കുകള്‍


കോഴിക്കോട്: 273 പുതിയ കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ 269 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. നാല് പേരുടെ ഉറവിടം വ്യക്തമല്ല. 4154 പേരെ പരിശോധനക്ക് വിധേയരാക്കി.

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 721 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ 3153 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 5215 ആളുകളാണ് ക്വാറന്റൈനിലുള്ളത്. 5987 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

 

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍ :

സര്‍ക്കാര്‍ ആശുപത്രികള്‍ – 102
സ്വകാര്യ ആശുപത്രികള്‍ – 163
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ – 9
വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ – 2607