തൂക്കി വിൽക്കാൻ വീട്ടില്‍ ത്രാസും പ്ലാസ്റ്റിക് പാക്കറ്റുകളും; വടകരയില്‍ കഞ്ചാവുമായി മയ്യന്നൂര്‍ സ്വദേശികളായ ദമ്പതികള്‍ പിടിയില്‍


Advertisement

വടകര: വടകരയില്‍ കഞ്ചാവുമായി ദമ്പതികള്‍ പിടിയില്‍. മയ്യന്നൂർ പാറക്കൽ വീട്ടിൽ അബ്ദുൽ കരീം, ഭാര്യ റുഖിയ (46) എന്നിവരാണ് വടകര എക്‌സൈസിന്‌റെ പിടിയിലായത്. ഇന്നലെ വൈകീട്ട് പഴങ്കാവില്‍ നിന്നുമാണ് അബ്ദുള്‍ കരീം പിടിയിലാവുന്നത്. സംശയം തോന്നി എക്‌സൈസ് ഉദ്യോഗസ്ഥര്‍ കരീമിനെ ചോദ്യം ചെയ്തതോടെയാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇയാളില്‍ നിന്നും 10ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്.

Advertisement

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ വീട്ടില്‍ കഞ്ചാവ് വില്‍പ്പനയ്ക്കായി സൂക്ഷിച്ചിട്ടുണ്ടെന്ന് കരീം പറഞ്ഞു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ 15ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തില്‍ കരീമിന്റെ ഭാര്യയെയും അറസ്റ്റ് ചെയ്തു. വീട്ടില്‍ കവറിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. സമീപത്ത് നിന്നും ത്രാസും, കഞ്ചാവ് വില്‍ക്കാനായി സൂക്ഷിച്ച ചെറിയ പ്ലാസ്റ്റിക് കവറുകളും എക്‌സൈസ് കണ്ടെത്തി. വടകര എക്സൈസ് ഇൻസ്പെക്ടർ ഷൈലേഷ് പി.എംയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ദമ്പതികള്‍ പിടിയിലാവുന്നത്‌.

Advertisement

കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് രണ്ട് പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ജയപ്രസാദ് സി.കെ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) രതീഷ് എ.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനീത് എം.പി, മുഹമ്മദ് റമീസ്, അഖിൽ കെ.എ, വനിത സിവിൽ എക്സൈസ് ഓഫീസർ നിഷ എൻ.കെ എന്നിവർ പങ്കെടുത്തു.

Summary: Couple from Mayyanur arrested with ganja in Vadakara.

Advertisement