സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ വേണ്ടെന്നുവെച്ച് കൊയിലാണ്ടി സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക്; ആഘോഷങ്ങള്‍ക്കായി മാറ്റി വെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്


കൊയിലാണ്ടി: കൊയിലാണ്ടി സഹകരണ കാര്‍ഷിക ഗ്രാമ വികസന ബേങ്കിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്കായി നീക്കി വെച്ച പണം മുഴുവന്‍ വയനാട്ടിലെ ദുരിതബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

അരനൂറ്റാണ്ടു കാലമായി കൊയിലാണ്ടി താലൂക്കില്‍ കാര്‍ഷിക വായ്പാ രംഗത്ത് പ്രവര്‍ത്തിക്കുന്ന കാര്‍ഷിക വികസന ബേങ്കിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ആഗസ്റ്റ് 17 മുതല്‍ ഡിസംബര്‍ 31വരെ നടക്കാനിരിക്കെ വയനാട്ടില്‍ ഉണ്ടായ പ്രകൃതി ദുരന്തത്തിന്റെ ഭാഗമായ് ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ ബാങ്ക് ഭരണ സമിതി തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുവര്‍ണ്ണജൂബിലി ആഘോഷ പരിപാടികള്‍ക്കായി നീക്കിവെച്ച തുക അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കുകയായിരുന്നു.

തുക മന്ത്രി പി.എ.മുഹമ്മദ് റിയാസിന് ബാങ്ക് പ്രസിഡണ്ട് ടി.കെ.സുമേഷ് കൈമാറി. വെസ് പ്രസിഡണ്ട് എന്‍ നാരായണന്‍ കിടാവ്, ഡയറക്ടര്‍മാരായ കെ.കെ.മുഹമ്മദ്, പി.പി.രവീന്ദ്രനാഥ്, സെക്രട്ടറി കെ.ജയന്തി എന്നിവര്‍ പങ്കെടുത്തു.