മത്സ്യബന്ധത്തിനിടയില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ കുക്കര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്ക് പരിക്ക്; സംഭവം കൊയിലാണ്ടി ഹാര്‍ബറിന് മൂന്ന് നോട്ടിക്കല്‍ അകലെ
കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടയില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ കുക്കര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. തമിഴ്‌നാട് കുളച്ചല്‍ സ്വദേശികളായ കുമാര്‍ (47), ഷിബു (48), ജോസ് (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
രാവിലെ 9.30ന് കൊയിലാണ്ടിയില്‍ നിന്നും മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ വെച്ചായിരുന്നു സംഭവം. തൊഴിലാളികളെ ഉടനെ കൊയിലാണ്ടി ഹാര്‍ബറിലും അവിടെ നിന്ന് താലൂക്ക് ആശുപത്രിയിലുമെത്തിച്ചു.
രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. താലൂക്ക് ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സയ്ക്കുശേഷം ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.