തൊഴിലാളികളുടെ സംഗമവും ഐഡി കാര്‍ഡ് വിതരണവും നടത്തി കേരള മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കണ്ടിജന്റ് എംപ്ലോയീസ്
പയ്യോളി: തൊഴിലാളി സംഗമവും ഐഡി കാര്‍ഡ് വിതരണവും നടത്തി കേരള മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കണ്ടിജന്റ് യൂണിയന്‍ പയ്യോളി ഐ.എന്‍.ടി.യു.സി. ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ. ഷാജി പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
റീജണല്‍ പ്രസിഡണ്ട് ടി.കെ നാരായണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫ്രാന്‍സിസ് കോഴിക്കോട് പരിപാടിയില്‍ മുഖ്യ അതിഥിയായി. നഗരസഭ കൗണ്‍സിലര്‍ കാര്യാട്ട് ഗോപാലന്‍, മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സജീഷ് കോമത്ത്,
വത്സല പൂഴിയില്‍, ടി.ടി സോമന്‍, ഗീത ചെറിയാവി, എന്നിവര്‍ സംസാരിച്ചു. ടി.കെ ഉണ്ണികൃഷ്ണന്‍ സ്വാഗതവും പ്രകാശന്‍ ആയഞ്ചേരി നന്ദിയും പറഞ്ഞു.