ഓണം ‘സ്പെഷ്യൽ’ ഫോട്ടോസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമുമായി പങ്കിടൂ; കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനം; കൂടുതൽ വിവരങ്ങളറിയാം


Advertisement

ഉപ്പേരി വറുക്കൽ, അത്തപൂക്കളമിടൽ, ഓണക്കളികൾ അങ്ങനെ ഒരുക്കങ്ങളുടെയും ആഘോഷങ്ങളുടെയും ആരവങ്ങളുയർന്നിരിക്കുകയാണെല്ലോ നാടെങ്ങും, നിങ്ങളുടെ വീട്ടിലും കഥ വ്യത്യസ്തമാകാൻ സാധ്യതയില്ലല്ലോ. വർണ്ണ ശബളമായ നിങ്ങളുടെ സന്തോഷ ഓണം ഞങ്ങളുമായി പങ്കുവെയ്ക്കു. കൊയിലാണ്ടി ന്യൂസ് ഡോട്ട് കോം ഒരുക്കുന്ന ഓണാരവം -2022 ഫോട്ടോ മത്സരത്തിലേക്ക് ചിത്രങ്ങൾ ക്ഷണിക്കുന്നു.

Advertisement

കോഴിക്കോട്ടെ ഏറ്റവും വായനക്കാരുള്ള പ്രാദേശിക വാർത്താ പോർട്ടലായ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമും ഇരുപതിലേറെ വർഷമായി ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ സെയിൽസ്/സർവീസ് രംഗത്ത് കൊയിലാണ്ടിയുടെ വിശ്വാസ്യതയാർജിച്ച കോം.പാർക്ക് ഡിജിറ്റൽ സ്റ്റോറും ഒത്തു ചേർന്ന് സംഘടിപ്പിക്കുന്ന ഓണാരവം 2022 ഫോട്ടോ മത്സരത്തിൽ ആകർഷകമായ സമ്മാനങ്ങളും ഒരുങ്ങിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് എൽ.ഇ.ഡി ടി.വി യാണ് സമ്മാനം.

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം,

ഓണവുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങൾ നിങ്ങളുടെ ക്യാമറയിലും ഫോൺ ഗ്യാലറിയിലുമൊക്കെ കടന്നു കൂടിയിട്ടുണ്ടാകുമെല്ലോ,, അത് അയക്കാൻ മടിക്കുന്നതെന്തിനാണ്. ഇനി അതിമനോഹരമായ മുഹൂർത്തം ഒരുങ്ങുകയാണോ, ആ മനോഹരമായ നിമിഷം ഞങ്ങൾക്ക് അയച്ചു തരു. സെൽഫി ചിത്രങ്ങളോ അല്ലാത്ത ചിത്രങ്ങളോ ആവാം. ചിത്രത്തിൽ മത്സരാർഥി നിർബന്ധമായും ഉണ്ടായിരിക്കണം. മത്സരത്തിൽ പ്രായപരിധി ഇല്ല. ഒരാൾ ഒരു ചിത്രം മാത്രമേ അയക്കാൻ പാടുള്ളൂ. അതിനാൽ നിങ്ങളെടുത്ത ഏറ്റവും മനോഹരമായ ചിത്രം തന്നെ അയക്കാൻ ശ്രദ്ധിക്കുമല്ലോ.

Advertisement

വോട്ടെടുപ്പിലൂടെയും എഡിറ്റോറിയൽ വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക. എഡിറ്റോറിയൽ ടീം തിരഞ്ഞെടുക്കുന്ന 25 ചിത്രങ്ങളാവും മത്സരത്തിലേക്ക് തിരഞ്ഞെടുക്കുക. സെപ്റ്റംബർ പത്താണ് ചിത്രങ്ങൾ അയക്കേണ്ട അവസാന തീയ്യതി. സെപ്റ്റംബർ പതിനൊന്ന് മുതൽ ഇരുപത്തിയഞ്ചു വരെയാണ് വോട്ടെടുപ്പ് നടക്കുക.

Advertisement

ചിത്രങ്ങൾ koyilandynews.com@gmail.com എന്ന മെയിലിലേക്കോ 87149 57070 എന്ന വാട്സാപ്പ് നമ്പറിലേക്കോ അയക്കാം. ചിത്രം അയക്കുമ്പോൾ അതിനൊപ്പം നിങ്ങളുടെ പേര്, സ്ഥലം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ എന്നിവ കൂടി ഉൾപ്പെടുത്താൻ മറക്കരുത്.

ഇനിയും മടിക്കുന്നതെന്തിനാ, ഉടനെ അയക്കു നിങ്ങളുടെ ഓണാരവ ചിത്രങ്ങൾ… [ ഇവിടെ ക്ലിക്ക് ചെയ്യൂ ]