മണിയൂർ റോഡിൽ കണ്ടെയിനർ ലോറി ഇടിച്ച് തെങ്ങുവീണു; മൂരാട് പാലത്തിനു പകരം വടകര ഭാഗത്തേക്ക് പോവാനുള്ള ബദൽ പാതയിൽ ഗതാഗത സ്തംഭനം


Advertisement

മണിയൂർ: ഗതാഗത നിയന്ത്രണങ്ങളെ തുടർന്ന് വടകര ഭാഗത്തേക്ക് പോവാനുള്ള ബദൽ പാതയിൽ കണ്ടെയിനർ ലോറി തെങ്ങിലിടിച്ച് തെങ്ങ് മുറിഞ്ഞു വീണ് ഗതാഗതം സ്തംഭിച്ചു. തെങ്ങ് വീണ് വൈദ്യുതി പോസ്റ്റ് റോഡിന് കുറുകെ പൊട്ടിവീണു. വൈദ്യുതി ബന്ധം നിലച്ചു. വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.

Advertisement

ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയിനർ ലോറി മണിയൂർ തെരുഗണപതി ക്ഷേത്ര കവാടത്തിന് സമീപത്തെ തെങ്ങിലിടിച്ചാണ് അപകടമുണ്ടായത്. അപകട സമയത്ത് സമീപത്ത് ആരുമില്ലാതിരുന്നത് കാരണം വൻ ദുരന്തമാണ് ഒഴിവായത്.

Advertisement

എല്ലാ സമയവും നാട്ടുകാർ ഉപയോഗിക്കുന്ന വഴിയാണിത്. മൂരാട് പാലത്തിലെ ഗതാഗത നിയന്ത്രണങ്ങളെ തുടർന്ന് വടകര ഭാഗത്തേക്ക് പോകാനുള്ള ബദൽ റോഡ് ആണിത്. വീതി കുറഞ്ഞത് കാരണം ഗതാഗതക്കുരുക്ക് ഏറെ അനുഭവപ്പെടുന്ന പാത കൂടിയാണിത്.

Advertisement