അടിപ്പാതകളുടെയും ഓവര്‍ ബ്രിഡ്ജുകളുടെയും പണി തുടങ്ങി; നന്തി-ചെങ്ങോട്ട് കാവ് ബൈപ്പാസ് നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു
കൊയിലാണ്ടി: നന്തി ചെങ്ങോട്ട് കാവ് ബൈപ്പാസ് നിര്‍മ്മാണം പുരോഗമിക്കുന്നു. ബൈപ്പാസ് മുറിച്ച് കടക്കാനായി അടിപ്പാത നിര്‍മാണവും ആരംഭിച്ചു. നിലവില്‍ രണ്ടിടത്താണ് അടിപ്പാതകളും ഓവര്‍ബ്രിഡ്ജ് നിര്‍മാണവും നടക്കുന്നത്. ദേശീയപാത ആറ് വരിയാക്കി വികസിക്കുമ്പോള്‍ 24 മീറ്ററാണ് അടിപ്പാതയുടെ വീതി ഉണ്ടാവുക.
മുത്താമ്പി റോഡിലെ അടിപ്പാതയുടെ നിര്‍മാണം നടന്നു കൊണ്ടിരിക്കുകയാണ്. അടിപ്പാത നിര്‍മിച്ച ശേഷം ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി വെക്കുന്ന സംവിധാനമായതിനാല്‍ റോഡില്‍ ഗതാഗത തടസ്സം ഉണ്ടാവില്ല. പതിനൊന്ന് കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് റോഡിന് ഉള്ളത്. നിലവില്‍ അനുമതി തന്ന ഒരു മേല്‍ പാലത്തിനും അടിപ്പാതകള്‍ക്കും പുറമെ മൂന്നിടത്ത് കൂടി ബൈപ്പാസ് മുറിച്ച് കടക്കാന്‍ സംവിധാനം ഒരുക്കണമെന്ന് എം.എല്‍.എ കാനത്തില്‍ ജമീല പുറമെ പൊതുമരാമത്ത് മന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ഹില്‍ ബസാര്‍, ആനക്കുളം മുചുകുന്ന്, പന്തലായനി ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ കൂടിയാണ് ബൈപ്പാസ് മുറിച്ച് കടക്കാന്‍ സംവിധാനം വേണമെന്നാണ് അവശ്യപ്പെട്ടിട്ടുള്ളത്. പന്തലായനി ഹൈ സ്‌കൂളിലേക്ക് വഴി അത്യാവശ്യമാണ്. നിരവധി വിദ്യാര്‍ത്ഥികളാണ് വിവിധ ഇടങ്ങളില്‍ നിന്നും സ്‌കൂളിലേക്ക് എത്തുന്നത്.
നിലവില്‍ മുത്താമ്പി റോഡില്‍ താല്‍ക്കാലികമായി നിര്‍മിച്ചിട്ടുള്ള റോഡ് ടാറ് ചെയ്യണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മഴ പെയ്താല്‍ ചളി കാരണം പോകാന്‍ പറ്റാതാവുന്നുണ്ട്. റോഡില്‍ നിന്നും പൊടി പാറുന്നത് യാത്രക്കാര്‍ക്കും സമീപ വീടുകളിലുള്ളവര്‍ക്കും വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിന്റെ തെക്കുഭാഗത്തും അടിപ്പാത നിര്‍മിക്കുന്നുണ്ട്. നിലവിലെ ദേശീയപാതയുടെ തൊട്ടടുത്തായി നിര്‍മ്മിക്കുന്ന അടിപ്പാതയ്ക്കടുത്ത് ദീര്‍ഘദൂര ട്രക്കുകള്‍ നിര്‍ത്തിയിടാനായി വലിയ ട്രക്ക് ലൈനും നിര്‍മ്മിക്കും. ബൈപ്പാസ് എത്തിച്ചേരുന്ന നന്തിയിലും അടിപ്പാത നിര്‍മ്മിക്കുന്നുണ്ട്. ഇതിന്റെ നിര്‍മ്മാണം നേരത്തേ ആരംഭിച്ചിരുന്നു.
കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയില്‍ കോമത്തുകരയിലൂടെയാണ് ദേശീയപാതാ ബൈപ്പാസ് കടന്നുപോകുന്നത്. ഇവിടെ മേല്‍പ്പാതയാണ് നിര്‍മ്മിക്കുന്നത്. അഴിയൂര്‍ മുതല്‍ വെങ്ങളം വരെ 40.5 കി.മീറ്റര്‍ നീളത്തില്‍ ആറുവരിയില്‍ സര്‍വീസ് റോഡ് സഹിതമാണ് ദേശീയ പാത വികസനം നടക്കുന്നത്. ഈ റീച്ചില്‍ 1382.56 കോടി രൂപ ചിലവിലാണ് ദേശീയപാതാ വികസനം നടക്കുന്നത്. 2021 ജൂണില്‍ ആരംഭിച്ച പ്രവൃത്തിക്ക് രണ്ടരവര്‍മാണു് നിര്‍മാണ കാലാവധി. അദാനി എന്റര്‍പ്രൈസസാണ് നിര്‍മാണ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നഗരത്തിലെ വലിയ ഗതാഗതക്കുരുക്കുകള്‍ക്ക് പരിഹാരമാകും.
summary: Construction of Nandi-ChengotKav Bypass is progressing rapidly