കാപ്പാട് ഉപ്പുവെള്ളം കയറി കുടിവെള്ളം മുട്ടുന്നതിനും കൃഷി നശിക്കുന്നതിനും പരിഹാരമാകും; കപ്പക്കടവ് ചീര്‍പ്പ് നിര്‍മ്മാണം പൂര്‍ത്തിയായി
ചേമഞ്ചേരി: ഉപ്പുവെള്ളം കയറി കുടിവെള്ളം മോശമാകുകയും കൃഷി നശിക്കുകയും ചെയ്യുന്ന പതിവ് ഇനിമുതല്‍ ചേമഞ്ചേരി പഞ്ചായത്തിലെ 18ാം വാര്‍ഡ് നിവാസികള്‍ക്കുണ്ടാവില്ല. കാപ്പാട് പ്രദേശത്തെ നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമായി പ്രദേശത്തെ ചീര്‍പ്പിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി.
പന്തലായനി ബ്ലോക്ക് പഞ്ചായത്താണ് കപ്പകടവ് തെങ്ങില്‍താഴെ താഴത്തംകണ്ടി തോടിന് ചീര്‍പ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 2023-2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 850000 രൂപ ചിലവില്‍ നിര്‍മിച്ച ചീര്‍പ്പിന്റെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് മെമ്പര്‍ എംപി.മൊയ്തീന്‍ കോയ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജീവാനന്ദന്‍, പഞ്ചായത്ത് മെമ്പര്‍ അബ്ദുള്ള കോയ വലിയാണ്ടി, എ.ടി.അബുബക്കര്‍, നാസര്‍ കാപ്പാട്, അഫ്‌സ മനാഫ് എന്നിവര്‍ സംസാരിച്ചു.